നൂറനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം അമ്ബതോളം പേര് കേരള കോണ്‍ഗ്രസ്-എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നൂറനാട് പഞ്ചായത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടി നേതാവ് ജെ. അശോക് കുമാര്‍ പറഞ്ഞു.
താമരക്കുളം, വള്ളികുന്നം, പാലമേല്‍, ചുനക്കര പഞ്ചായത്തുകളില്‍നിന്ന് യു.ഡി.എഫ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായിരുന്നവരടക്കം നൂറുകണക്കിന് പേര് അടുത്തുതന്നെ കേരള കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
12ന് വൈകീട്ട് അഞ്ചിന് പാര്‍ട്ടി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാരുംമൂട്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പങ്കെടുക്കും. കോണ്‍ഗ്രസില്‍നിന്ന് രാജിെവച്ച് കേരള കോണ്‍ഗ്രസ് -എമ്മില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നൂറനാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ സോമന് മാധവന്, ബാബു കലഞ്ഞിവിള, നൂറനാട് മണ്ഡലം മുന്‍ പ്രസിഡന്റ് പ്രദീപ് കിടങ്ങയം, സെക്രട്ടറി വേണു പാലമേല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.