കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാന സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണം നിശ്ചയിച്ചിരുന്നത്. ഈ രീതി മാറ്റി ജില്ലാ തലത്തില്‍ തന്നെ മരണം സ്ഥിരീകരിക്കാനാണ് തീരുമാനം.
കൊവിഡ് മരണമാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്സിന് ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കവെയാ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .