ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിൻ ഇന്നെത്തും

സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിന്‍ ഇന്ന് എത്തും. രാവിലെ പതിനൊന്നുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വാക്‌സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.

വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണല്‍സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...