കേന്ദ്രത്തോട് അഞ്ച് ലക്ഷം കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

കേന്ദ്ര സർക്കാരിനോട് അഞ്ച് ലക്ഷം കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്യുക. മെഡിക്കല്‍ വിദ്യാര്‍ഥികൾക്കും ആശ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. വയോജനങ്ങളേയും കണക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കണം. വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങളും കേരളത്തില്‍ സജ്ജമാണ്.

കോവിഡ് വാക്സിൻ വിതരണത്തിന്റെ തിയതിയും ഉടൻ പ്രഖ്യാപിക്കും. ഈ ആഴ്ച തന്നെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം വാക്സിൻ വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. കൊവിഷീൽഡ് വാക്സിനായി 1,300 കോടിയുടെ കരാ‌‌ർ കേന്ദ്ര സർക്കാർ സിറം ഇൻസ്റ്റിറ്റ്യൂമായി ഒപ്പുവെയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

കൂടാതെ കൊവാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി ഭാരത്ബയോടെക് രംഗത്തെത്തി. ഇത്തരം കുറ്റപ്പെടുത്തൽ കമ്പനി അർഹിക്കുന്നില്ലെന്നും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് പരീക്ഷണം നടത്തിയതെന്നുമാണ് ബയോടെക് എംഡി കൃഷ്ണ ഏലാ വ്യക്തമാക്കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...