തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി

തീയേറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സംസ്ഥാനത്തെ സര്‍ക്കാര്‍. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കു. ഒന്നിടവിട്ട സീറ്റുകളില്‍ ആയിരിക്കും ആളുകളെ ഇരുത്തുക തുടങ്ങിയ 22 കാര്യങ്ങളാണ് മാർഗ്ഗനിർദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഇന്ന് മുതലാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.

തീയേറ്റർ ജീവനക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമർപ്പിക്കണം. കാണികൾക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ ആകണം പ്രദര്‍ശനം നടത്തേണ്ടത്. ഇത് ആളുകളുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. തിയേറ്ററുകള്‍ ഇന്ന് തുറക്കാനുള്ള സാധ്യത വളരെ കുറവാണ്. തിയേറ്റര്‍ തുറക്കുമ്പോള്‍ ഇളവ് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന് നടക്കും. ഫിലിം ചേംബറിന്‍റെ യോഗം നാളെയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...