തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​ന​ട​ത്താ​ന്‍ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു.

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദ​ര്‍​ശ​ന സ​മ​യ നി​യ​ന്ത്ര​ണം മാ​റ്റാ​ന്‍ കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ന്ന് സെ​ക്ക​ന്‍​ഡ് ഷോ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ള്‍​ക്കു സെ​ക്ക​ന്‍​ഡ് ഷോ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കാ​ര്യ​മാ​യ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ ഏ​ക​ദേ​ശം 30 സി​നി​മ​ക​ളു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

തീ​യ​റ്റ​ര്‍ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും സെ​ക്ക​ന്‍​ഡ് ഷോ​ക​ളി​ല്‍ നി​ന്നാ​ണെ​ന്നും ആ ​ഷോ​യ്ക്കു മാ​ത്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തു ശാ​സ്ത്രീ​യ​മ​ല്ലെ​ന്നും ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഉ​ള്‍​പ്പെ​ടെ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

തീ​യ​റ്റ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു ഫെ​ബ്രു​വ​രി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​തു ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...