തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് ആദ്യ രണ്ട് മണിക്കൂറില്‍ 16 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ മുതൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് മുന്നിൽ നീണ്ട നിരയാണ്.
തിരുവനന്തപുരത്ത് 15.6, പത്തനംതിട്ടയിൽ 17.8 , കൊല്ലത്ത് 17, ആലപ്പുഴയിൽ 17.62, ഇടുക്കിയിൽ 16.19 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. ഇന്ന് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താം. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.