തദ്ദേശ തിരഞ്ഞെടുപ്പ്; 10 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണം റദ്ദാക്കി ഹൈക്കോടതി

10 തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി. പുതിയ സംവരണക്രമം നിശ്ചയിക്കാന്‍ നറുക്കെടുപ്പു നടത്തുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ രാത്രി വൈകി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നാളെയാണ് ഈ 10 സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ നറുക്കെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, അധ്യക്ഷ സ്ഥാന സംവരണങ്ങള്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു തദ്ദേശ തിരഞ്ഞെടുപ്പ് അതോടെ നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. സമാനമായ 129 ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികള്‍, കൊല്ലത്തെ ശാസ്താംകോട്ട പഞ്ചായത്ത്, പത്തനംതിട്ടയിലെ അയിരൂര്‍, മൈലപ്ര പഞ്ചായത്തുകള്‍, എറണാകുളത്തെ കാലടി, ശ്രീമൂലനഗരം പഞ്ചായത്തുകള്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് നാളെ നറുക്കെടുപ്പ് നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....