ശിശുമരണ നിരക്ക് കുറയ്ക്കുന്നിൽ കേരളത്തിനു മികച്ച നേട്ടം; രാജ്യത്ത് ഒന്നാമത്

രാജ്യം 2030ൽ കൈവരിക്കാൻ ലക്ഷ്യമിട്ട നേട്ടം മറികടന്ന് കേരളം. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030ൽ ശിശുമരണ നിരക്ക് ഓരോ 1000 ജനനത്തിലും 10ൽ താഴെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നേട്ടമാണ് കേരളം നിലവിൽ കൈവരിച്ചിരിക്കുന്നത്.

ദേശീയ നവജാത കർമ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ച വിവരമുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട നിലയിലാണ് ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പുരോഗമിക്കുന്നത്. 1000ൽ 15ൽ താഴെയാണ് ഈ നാലു സംസ്ഥാനങ്ങളിലും ശിശുമരണ നിരക്ക്. അതേസമയം ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ ശിശു മരണ നിരക്ക് അതിരൂക്ഷമാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...