രൺജീത്ത് വധത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പ്രകടനം നടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കർശന ജാഗ്രത പുലർത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.
മാർച്ച് നടക്കുന്നിടത്ത് പൊലീസ് സുരക്ഷ വർധിപ്പിക്കും. തുടക്കം മുതലുള്ള ദൃശ്യങ്ങൾ പകർത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 20 നാണ് ആർ.എസ്.എസ് നേതാവ് രൺജീത് കൊല്ലപ്പെടുന്നത്.
വീട്ടിലെത്തിയ ഒരു സംഘം പേർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ 11 ഓളം പ്രതികളാണ് പിടിയിലായത്.