തെക്കൻ കേരളത്തിൽ മഴ 2018 നു സമാനം

അനു പെരിങ്ങനാട് ||OCTOBER 18,2021

സംസ്ഥാനത്ത് രൂപപ്പെട്ട ഇരട്ട ന്യൂനമർദച്ചുഴിയിൽ പേമാരി പ്രളയം തീർക്കുന്നു. തെക്കൻ ജില്ലകളിൽ രാവിലെ തുടങ്ങിയ അതിതീവ്ര മഴ തുള്ളിമുറിയാതെ തുടരുകയാണ്. സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കാസർ​ഗോഡ്, കണ്ണൂർ, വയനാട് ഒഴികെ മുഴുവൻ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2018ലെ പ്രളയ കാലത്തുണ്ടായ അതേ അളവിലാണ് പത്തനം തിട്ട ജില്ലയിലെ മഴ. ഇന്നു രാവിലെ വരെ 11 സെന്റീമീറ്റർ മഴയാണ് ചില മേഖലകളിൽ രേഖപ്പെടുത്തിയത്.
ശബരി​ഗിരി, മണിയാർ, കക്കിയാർ, സീതത്തോട്, മൂഴിയാർ തുടങ്ങിയ ജലസംഭരണ മേഖലകളിലെല്ലാം കനത്ത മഴയാണ്. കക്കി, ആനത്തോട് അണക്കെട്ടുകൾ നിറഞ്ഞു. ഇവ ഏതു നിമിഷവും തുറന്നു വിടാനുള്ള സാധ്യതയുണ്ട്. പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളുടെ കരയിൽ താമസിക്കുന്നവർക്ക് കർശന ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന ഭാഗങ്ങളിൽപലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര – ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ് . മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട കളക്ടറേറ്റിൽ മഴ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിലണ്ടായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.
തിരുവന‌ന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഴ കനത്ത നാശം വിതയ്ക്കുന്നുണ്ട്. എംസി റോഡിൽ പലേടത്തം വലിയ വെള്ളക്കെട്ടുണ്ടായി ​ഗതാ​ഗതം തടസപ്പെട്ടു. തിരുവനന്തപുരം ചെമ്പകമം​ഗലത്ത് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് രണ്ടു കുട്ടികൾക്കു പരുക്കേറ്റു. കൊല്ലം കുളത്തൂപ്പുഴ, അച്ചൻകോവിൽ, പുനലൂർ മേഖലകളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തം. ആലപ്പുഴ കുട്ടനാട്ടിൽ വെള്ളം ഉയരുകയാണ്. വരുംദിവസങ്ങളിൽ വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ളതിനാൽ ആളുകളെ സുരക്ഷിത മേഖലകളിലേക്കു മാറ്റുന്നുണ്ട്.
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്നു വൈകുന്നേരം തുറക്കാനിരിക്കെ, പമ്പ ത്രിവേണിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതുവരെ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. മഴ തുടർന്നാൽ സാഹചര്യം കണക്കിലെടുത്ത് നടപടിയെന്ന് പത്തനംതിട്ട ജില്ലാ കലക്റ്റർ

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....