സുപ്രീം കോടതി വിധിക്ക് ശേഷം സ്കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കും; മന്ത്രി

സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സ്കൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയതായും സ്കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.നേരത്തേ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ പ്രായോഗിക പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തടസ്സപ്പെട്ട സ്‌കൂള്‍ അദ്ധ്യയനം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് കേരളവും ഈ ആലോചനയിലേയ്ക്ക് തിരിയുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കുട്ടികള്‍ക്ക്  വാക്സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ സ്‌ക്കൂളുകള്‍ തുറക്കാമെന്ന പൊതു അഭിപ്രായമാണുള്ളതെന്നും മന്ത്രി പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...