പ്രീസ്റ്റ് വന്നു, സുനാമി വന്നു.. തിയറ്ററുകള്‍ വീണ്ടും ഹൗസ് ഫുള്‍

ഒരിടവേളക്ക് ശേഷം സിനിമാ തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി – മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് റിലീസ് ചെയ്തു. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സുനാമിയും പ്രദർശനത്തിനെത്തി.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ തുറന്നിരുന്നെങ്കിലും മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളൊന്നും പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സെക്കൻഡ് ഷോക്ക് അനുമതി ലഭിച്ചതോടെയാണ് ദ പ്രീസ്റ്റ് ഇന്ന് റിലീസ് ചെയ്തത്. ദി പ്രീസ്റ്റ് പ്രദർശനത്തിനെത്തുന്ന തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിങ് കുത്തനെ ഉയർന്നിട്ടുണ്ട്.

സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മ​ഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം കോവിഡില്‍ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് പുതുജീവന്‍ പകരുമെന്നാണ് പ്രതീക്ഷ.

സംവിധായകന്‍ ലാലും മകൻ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം സുനാമിയും റിലീസിനെത്തി. ഇന്നസെന്‍റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഫാമിലി എന്‍റര്‍ടെയ്‌നറാണ്. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...