കേരളത്തിനുള്ള കൊവിഡ് വാക്‌സിന്‍ നാളെ മുതല്‍ എത്തിത്തുടങ്ങും

കേരളത്തിനുള്ള കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. കേരളത്തിന് 4,35,500 കുപ്പി വാക്‌സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു കുപ്പിയില്‍ പത്ത് ഡോസ് വാക്‌സിനാണുണ്ടാകുക.

കേരളത്തിലേക്ക് എത്തുന്ന വാക്‌സിനില്‍ 1,100 എണ്ണം പോണ്ടിച്ചേരി കേന്ദ്ര ഭരണപ്രദേശത്തില്‍ പെട്ട മാഹിയിലേക്കുള്ളതാണ്. വിമാനമാര്‍ഗമാണ് വാക്‌സിന്‍ എത്തുക. ഉച്ചക്ക് രണ്ട് മണിയോടെ നെടുമ്ബാശ്ശേരിയിലും വൈകീട്ട് ആറ് മണിയോടെ തിരുവനന്തപുരത്തുമാണ് ഇവയെത്തുക.

ഒരു കുപ്പി പൊട്ടിച്ചുകഴിഞ്ഞാല്‍ ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള റീജ്യനല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...