കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടാകെ ഇന്ന് കർഷകർ ഏർപ്പെടുത്തിയ ഭാരത് ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്നാണ് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.
പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്ക് ബന്ദ് ആരംഭിക്കും. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. പതിനഞ്ചിലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയുണ്ട് ഭാരത് ബന്ദിന്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആശുപത്രി ആവശ്യങ്ങൾ, അവശ്യ സർവ്വീസുകൾ, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി നാളെ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.