തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം തളളി കേരളം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. നികുതി കുറക്കാന്‍ കേരളത്തിന് പരിമിധിയുണ്ട്. ഈവര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്.കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. കേന്ദ്രം കുറച്ചതിലും അധികമായി ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറഞ്ഞത് എട്ടു രൂപവരെയാണ്.
സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു