ഇന്റർനെറ്റ് വിപ്ലവത്തിനൊരുങ്ങി എൽഡിഎഫ് സർക്കാർ

സാങ്കേതിക വിദ്യകൾ വളർന്നുവരുന്നതിനോടൊപ്പം പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇന്റർനെറ്റ് വിപ്ലവത്തിനൊരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. 2021 ഫെബ്രുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഇതോടെ കെ ഫോൺ കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറും. 1516 കോടിയോളം രൂപയ്ക്ക് പുറമെ സംസ്ഥാന ബജറ്റിൽ 166 കോടി രൂപ കൂടി കെ-ഫോണ്‍ പദ്ധതിക്കായി എൽഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 14 ജില്ലകളിലായി 600 ഓഫീസുകള്‍ കെ ഫോണിനായി ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കെ ഫോൺ അഥവാ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് വഴി സംസ്ഥാനത്തൊട്ടാകെ ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് കെ ഫോണിൻറെ പ്രധാന ഗുണഭോക്താക്കൾ. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ കെ ഫോൺ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോണിന്റെ നടത്തിപ്പ് കരാർ നൽകിയിരിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാണ്.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ നിലവിൽ വരുന്നതോടെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിക്കാൻ ഇരിക്കുന്നത്. ഐ ടി മേഖലയിലും വന്‍ കുതിപ്പ് സാധ്യമാകും. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന പദ്ധതിയായിരിക്കും കെ ഫോൺ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...