കെ.ജി.എഫിനിടെ തിയേറ്ററില്‍ വെടിവെപ്പ്; യുവാവിന് പരിക്ക്‌

ബംഗളൂരു: കന്നട ചിത്രം കെ.ജി.എഫ്-2 പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി ഹവേരിയിലെ രാജശ്രീ സിനിമാ ഹൗസിലാണ് സംഭവം. വസന്തകുമാര്‍ എന്ന യുവാവിനാണ് വെടിയേറ്റത്. മുഗളി സ്വദേശിയായ വസന്ത് കുമാര്‍ സുഹൃത്തുക്കളോടൊപ്പം കെ.ജി.എഫ്-2 കാണാനെത്തിയതായിരുന്നു.

സീറ്റില്‍ കാല് കയറ്റിവെക്കുന്നതിനെ ചൊല്ലി വസന്തകുമാറും 27 കാരനായ മറ്റൊരാളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതില്‍ പ്രകോപിതനായ അയാള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുകയും അല്‍പസമയത്തിന് ശേഷം തോക്കുമായി തിരിച്ച്‌ വന്ന് വസന്തകുമാറിന് നേരെവെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്ന് തവണ ഇയാള്‍ വെടിവെച്ചു. ഇതില്‍ രണ്ടുതവണയും വസന്തുകമാറിന്റെ വയറിനാണ് വെടികൊണ്ടത്. ഇയാളെ ഉടന്‍ ആശുപ്രതിയിലെത്തിച്ചെന്നും അപകടനില തരണം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമ കാണാനെത്തിയവരെല്ലാവരും വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് ഭയന്നോടി.

എന്നാല്‍ വെടിവെച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.തോക്കിന്റെ ലൈസന്‍സിന്റെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ ശത്രുതയില്ലെന്നും പരിക്കേറ്റയാള്‍ക്ക് മറ്റേയാളുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...