ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ലവ്’ ജനുവരി 29-ന് തിയേറ്ററുകളിൽ എത്തുന്നു. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന സിനിമായാണിത്.
ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയില്‍ ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ പിണക്കവും സ്നേഹവുമൊക്കെയാണ് വിഷയമാക്കുന്നത്. ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.