മാതൃദിനത്തോട് അനുബന്ധിച്ച് കളമശ്ശേരി പത്തടിപാലത്തെ കിന്‍ഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ അപൂർവമായ ആഘോഷത്തിന് വേദിയായി. മാതൃത്വത്തിന്റെ മഹത്വത്തെ ആദരിച്ചുകൊണ്ട് ഗർഭിണികളുടെ ഫാഷൻ ഷോ സംഘടിപ്പിചാണ് കിന്‍ഡർ ഹോസ്പിറ്റൽ വ്യത്യസ്തമായത്. താരാട്ടഴക് എന്ന് പേരിട്ട ഫാഷൻ ഷോയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം മത്സരർഥികൾ ഫാഷൻ ഷോയിൽ പങ്കെടുത്തു. സിനിമ താരം മുത്തുമണി ചടങ്ങിൽ മുഖ്യഥിതി ആയിരുന്നു. അമ്മയാവാൻ തയ്യാറെടുക്കുന്നവർക്ക് വേണ്ട പരിഗണയും പരിചരണയും സന്തോഷവും ആഘോഷവും എല്ലാം നിറഞ്ഞു നിക്കണം അത് ഈ പരിപാടിയിലൂടെ കാണാൻ സാധിച്ചു എന്ന് മുത്തുമണി പറഞ്ഞു.
മിസ്സിസ്. ജെബിത അജിത്, ഡോക്ടർ സുനിത ഹരീഷ്, മിസ്സിസ് ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃ ത്വത്തിലുള്ള ജഡ്ജിങ് പാനൽ വിജയിയായി ശ്രിമതി റിനി ജെറിൻ ജേക്കബിനെയും റണ്ണർ അപ്പ് ആയി ദേവതത്ത ഷെറിൽ നെയും തെരഞ്ഞെടുത്തു.വിജയികൾക്ക് അത്യകർഷകമായ സമ്മാനങ്ങളും മറ്റുള്ള മത്സരർഥികൾക് ആകർഷകമായ ഗിഫ്റ്റ് വിതരണവും ചെയ്തു.
സ്ത്രീകൾക്ക് എല്ലാ ചികിത്സ സൗകര്യങ്ങളും സാധ്യമാകുന്ന, വന്ധ്യത പരിഹാര കേന്ദ്രവുമായ കിന്‍ഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ കൊച്ചിയിൽ അത്തരത്തിലുള്ള ആദ്യത്തെ ആശുപത്രി ആണെന്ന് കിന്‍ഡർ ഹോസ്പിറ്റൽ സിഇഒ രഞ്ജിത് കൃഷ്ണൻ പറഞ്ഞു.കിന്‍ഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ സീനിയർ ഗയ്നകോളജിസ്റ്റ് ഡോക്ടർ സ്മിത സുരേന്ദ്രൻ, ഡോക്ടർ ഫെസ്മിത, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സതീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.