പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

അജ്‌മൽ പി എ ||OCTOBER 01,2021

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള കൊല്‍ക്കത്തയും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള പഞ്ചാബും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇരുവരും യഥാക്രമം പോയിന്റ് ടേബിളില്‍ നാല്, ആറ് സ്ഥാനങ്ങളിലാണ്. ആദ്യ പാദത്തിലെ മോശം പ്രകടനങ്ങള്‍ മറികടന്ന് രണ്ടാം പാദത്തില്‍ മികച്ച പ്രകടനങ്ങളാണ് കൊല്‍ക്കത്ത നടത്തുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെതിരെ വിജയിച്ച മോര്‍ഗനും സംഘവും ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്. ഓപ്പണിംഗില്‍ പുതുതായി പരീക്ഷിച്ച വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ബലം. അയ്യര്‍ക്കൊപ്പം ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരേന്‍ എന്നിവരൊക്കെ ഫോമിലെത്തിയതും കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണ്.

കഴിഞ്ഞ മത്സരത്തില്‍ സുപ്രധാന താരമായ ആന്ദ്രേ റസല്‍ ഇല്ലാതെയാണ് കൊല്‍ക്കത്ത വിജയിച്ചത്. പരുക്കേറ്റ റസല്‍ ഇന്നും പുറത്തിരിക്കാനാണ് സാധ്യത. പഞ്ചാബ് കിംഗ്സ് രണ്ടാം പാദത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ടു. മധ്യനിരയാണ് പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. നിക്കോളാസ് പൂരാന്‍, ദീപക് ഹൂഡ, ക്രിസ് ഗെയില്‍ എന്നിവരൊന്നും ഫോമില്‍ അല്ല. എയ്ഡന്‍ മാര്‍ക്രം മാത്രമാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഗെയില്‍ ഐപിഎലില്‍ നിന്ന് പിന്മാറിയതോടെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫേബിയന്‍ അലന്‍ ടീമിലെത്തിയേക്കും. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനും സാധ്യതയുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...