കെ എം മാണിയുടെ പേര് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ല: എ വിജയരാഘവന്‍

കെ എം മാണി അഴിമതിക്കാരന്‍ എന്ന വാക്ക് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഇടത് വിരുദ്ധ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നിര്‍മിക്കുകയായിരുന്നു. എല്‍ ഡി എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്.

കോടതിയില്‍ പറഞ്ഞത് യു ഡി എഫ് അഴമതിയെക്കുറിച്ചാണ്. യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ ഡി എഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യു ഡി എഫ് എന്നും എ വിജയരാഘവന്‍ പറഞ്ഞു.

കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം പരിഗണിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണി അഴിമതിക്കാരനാണെന്ന ആരോപണം കോടതയില്‍ ഉന്നയിച്ചത്. വിഷയം കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അവരുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് നടക്കുന്നതിനിടെയാണ് സി പി എം ആക്ടിംഗ് സെക്രട്ടിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ പ്രതികരണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...