കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ്: വിജിലന്‍സ് കണ്ടെത്തിയതില്‍ വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും

കെ എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് വിവരങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഷാജിയുടെ സാമ്ബത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.

പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു.

കെ എം ഷാജിയുടെ കോഴിക്കോട്, കണ്ണൂര്‍ വീടുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷാജിയുടെ സാമ്ബത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളുടെ കറന്‍സികളും 16 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കണ്ടെത്തി. ഇവ മക്കളുടെ ശേഖരമെന്ന വിശദീകരണമാണ് ഷാജി വിജിലന്‍സിന് നല്‍കിയത്. എന്നാല്‍ വിദേശ കറന്‍സി ശേഖരം, മഹസറില്‍ രേഖപ്പെടുത്തിയാണ് തിരിച്ചേല്‍പ്പിച്ചത്. 40000 രൂപയും 491 ഗ്രാം സ്വര്‍ണ്ണാഭരണവും കോഴിക്കോട്ടെ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

അനുവദനീയമായ അളവ് ആയതിനാല്‍ മഹസറില്‍ രേഖപ്പെടുത്തി ഇതും തിരിച്ചേല്‍പ്പിച്ചു. കണ്ണൂരിലെ വീട്ടില്‍ നിന്ന് പണം പിടികൂടിയത് സ്ഥിരീകരിച്ച ഷാജി കോഴിക്കോട്ടെ വസതിയില്‍ നിന്ന് രേഖകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുപകരണങ്ങളുടെ വാറന്‍്റി കാര്‍ഡുകള്‍ വിജിലന്‍സ് കൊണ്ടുപോയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോര്‍ട്ട് രേഖകളും റെയ്ഡില്‍ വിജിലന്‍സ് ശേഖരിച്ചു. ഷാജി എംഎല്‍എ ആയശേഷം 28 തവണ വിദേശത്തേക്ക്‌ പറന്നിട്ടുണ്ട്‌. കോഴിക്കോട്‌ വിമാനത്താവളത്തില്‍നിന്ന്‌ ദോഹ, അബുദാബി, ഷാര്‍ജ, റിയാദ്‌ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു യാത്രകളില്‍ ഭൂരിഭാഗവും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...