വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലന്‍സിന് മുന്‍പാകെ ഹാജരാക്കിയെന്നും കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കുമെന്നും ചിലര്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകളാണെന്നും കെ. എം ഷാജി പറഞ്ഞു.
കെ. എം ഷാജിയെ, വിജിലന്‍സ് അനധികൃത സ്വത്തു സാമ്ബാദന കേസില്‍ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്.