കൊച്ചി കിറ്റേസിലെ അന്യസംസഥാന തൊഴിലാളികൾ ക്രിസ്മസ് ദിനത്തിൽ അഴിഞ്ഞാടി

ഇതര സംസ്ഥാന തൊഴിലാളികളാണ് അക്രമം ഉണ്ടായത്. കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റു. വ്യാപക അക്രമമാണ് ഉണ്ടായത്. ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കിഴക്കമ്ബലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. അക്രമികളെ നേരിടാന്‍ പൊലീസ് ശക്തമായി നേരിട്ടു. നൂറോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച പൊലീസിനെ അവര്‍ അക്രമിച്ചു. ഇതോടെ കൂടുതല്‍ പൊലീസ് എത്തി. ഇതോടെയാണ് ജീപ്പ് അടക്കം കത്തിച്ചത്. പ്രശ്‌നക്കാരോട് മടങ്ങി പോകാനായിരുന്നു ഈ ഘട്ടത്തില്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കൈവിട്ടതോടെ പൊലീസ് നടപടി തുടങ്ങി.

വന്‍പൊലീസ് സന്നാഹം പൊലീസ് എത്തി. ഇതോടെ കല്ലേറും തുടങ്ങി. ഗത്യന്തരമില്ലാതെ പൊലീസ് നടപടികളിലേക്ക് കടന്നു. 3000ത്തോളം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലായിരുന്നു അക്രമം. ഇവര്‍ക്കിടയിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. രണ്ട് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. എല്ലാവരേയും പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച ഇതര സംസ്ഥാനക്കാരാണ് പ്രശ്‌നമുണ്ടാക്കിയത്. തികച്ചും അരജാകത്വമായിരുന്നു രാത്രി 12 മണി മുതല്‍ ഇവിടെ ഉണ്ടായത്.

ഹോസ്റ്റലിലേക്ക് കടന്നു കയറിയ പൊലീസ് ആദ്യം കിഴക്കമ്ബലത്തെ സ്ഥാപന മാനേജ്‌മെന്റുമായി സംസാരിച്ചു. പക്ഷേ പ്രതികള്‍ പുറത്തേക്ക് വന്നില്ല. ഇതോടെയാണ് പൊലീസ് അകത്തേക്ക് ബലം പ്രയോഗിച്ച്‌ കയറിയത്. കുന്നത്തുനാട് സിഐയുടെ നില ഗുരുതരമാണ്. മണിപ്പൂര്‍-നാഗാലാന്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ സ്ഥലത്ത് താമസിക്കുന്നത്. കിറ്റക്‌സ് കമ്ബനിയിലെ ജീവനക്കാരാണ് ഇവര്‍. സ്‌കില്‍ഡ് ലേബേഴ്‌സാണ് ഇവര്‍. ലഹരിക്ക് അടിമായ ഇതര സംസ്ഥാന ജീവനക്കാര്‍ അഴിഞ്ഞാടുകയായിരുന്നു. നാട്ടുകാരും ഇവരെ കുറിച്ച്‌ പരാതി പറയുന്നുണ്ട്. മദ്യലഹരിയില്‍ ഇവര്‍ നാട്ടുകാരേയും ആക്രമിച്ചു. പുത്തന്‍കുരിശ് സിഐയേയും ഇവര്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

കമ്ബനി ക്വാട്ടേഴ്‌സില്‍ നിന്നും ഇറങ്ങി വരാന്‍ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കൂടുതല്‍ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കിയതും.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...