സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച കൊച്ചി മെട്രോ നഷ്ടക്കച്ചവടമാകുന്നു. പ്രതിദിന നഷ്ടം 85 ലക്ഷം രൂപയാണ് കൊച്ചി മെട്രോയ്ക്ക് നഷ്ടം വാര്‍ഷിക നഷ്ടം 310 കോടിയാണ്. ലോക്ഡൗണിനു മുന്‍പു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോള്‍ വെറും 24000 ആയി കുറഞ്ഞു.
ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരയാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കുകയോ ചെയ്താല്‍ മാത്രമേ നഷ്ടമായ യാത്രക്കാരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ചെന്നൈ മെട്രോ 30% ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഹൈദരാബാദ് മെട്രോ 50% ചാലഞ്ച് പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഒരുപക്ഷേ ആളുകള്‍ കയറിയേക്കാം.
മെട്രോയുടെ നഷ്ടം ബാധിക്കുക സംസ്ഥാന സര്‍ക്കാരിനെ മാത്രമാണ്. യാത്രക്കാര്‍ കയറിയാല്‍ മാത്രമല്ല, കയറിയില്ലെങ്കിലും മെട്രോ ഓടിച്ചേ പറ്റൂ. ഇനിയും യാത്രക്കാരെ നഷ്ടമായാല്‍ സംസ്ഥാന സര്‍ക്കാരിനു അത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാകും.