അമൃത ||OCTOBER 19,2021
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രാ നിരക്കില്‍ വന്‍ ഇളവ്. യാത്രക്കാര്‍ കുറയുന്ന നിശ്ചിത സമയങ്ങളില്‍ യാത്രാനിരക്ക് 50 ശതമാനം ആയാണ് ഇളവ് വരുത്തിയിരിക്കുന്നത്.
നാളെ മുതലായിരിക്കും ഇത് നടപ്പിലാകുക.
കൊച്ചി മെട്രോ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തില്‍ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി വരെയും രാത്രി 8 മണി മുതല്‍ രാത്രി 10.50 വരെയും മെട്രോകളില്‍ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്രാ നിരക്കിന്റെ 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ അറിയിച്ചിരിക്കുന്നത്.