കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ അ​വ​ധി​യി​ല്‍

സനോജ് എ എസ്‌ ||SEPTEMBER 30,2021

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ര്‍​ഥ​മാ​ണ് അ​വ​ധി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി ബെ​ഹ്റ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ബെ​ഹ്റ ത​യാ​റാ​യി​രു​ന്നി​ല്ല.

മോ​ന്‍​സ​ന്‍റെ വീ​ടു​ക​ള്‍​ക്ക് സു​ര​ക്ഷ ന​ല്‍​കി​യ​ത് ബെ​ഹ്‌​റ ഡി​ജി​പി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. കൊ​ച്ചി, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ക​ത്തി​ലൂ​ടെ​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ പ​ക​ര്‍​പ്പു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

മോ​ന്‍​സ​നെതിരേ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച​തും അ​തു​വ​ഴി അ​യാ​ള്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തും ബെ​ഹ്റ തന്നെയാണ്. എ​ന്നാ​ല്‍, മോ​ന്‍​സ​നെ ക്രൈം ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്രോ​ളു​ക​ള്‍​ക്ക് ഇ​ര​യാ​യി മാ​റി​യ​തും അ​തേ ബെഹ്റ ത​ന്നെ.

ഒ​രി​ക്ക​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ശേ​ഖ​രം കാ​ണാ​ന്‍ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​വി​ടു​ത്തെ സിം​ഹ​സ​ന​ത്തി​ല്‍ എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നൊ​പ്പം ഇ​രു​ന്ന് ഒ​രു ഫോ​ട്ടോ​യെ​ടു​ത്ത​താ​ണ് ബെ​ഹ്റ​യ്ക്കു വി​ന​യാ​യി മാ​റി​യ​ത്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...