കൊച്ചി: കൊച്ചി മെട്രേയുടെ പേട്ട- എസ്.എന്‍ ജംഗ്ഷന് പാത ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് സിയാല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും.
ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ വിവരം ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
ഡിഎംആര്‍സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് കെഎംആര്‍എല്‍ ആദ്യമായി നിര്‍മ്മിക്കുന്ന പാതയാണ് പേട്ട- എസ്.എന്‍ ജംഗ്ഷന്.