കൊച്ചി മെട്രോയുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെ ഉള്ള അഞ്ച് പാതകള്‍ യാഥാര്‍ത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവല്‍ ഹബ്ബാക്കാനുള്ള ശ്രമങ്ങളിലാണ് കെഎംആര്‍എല്‍ .തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടന്‍ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതല്‍ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയര്‍ത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ.തുടര്‍ന്ന് അങ്കമാലി വരെയും,വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കാമെന്നതാണ് കണക്കുകൂട്ടല്‍.