കുഴല്‍പണ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് വി.ഡി. സതീശന്‍

കൊടകര കുഴല്‍പണ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന, സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളും ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കേസും പരസ്പരം ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനായി ചില ഇടനിലക്കാര്‍ രംഗപ്രവേശനം ചെയ്തുവെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കാന്‍ നടത്തിയ ഗുരുതരമായ കേസാണ് കൊടകര കുഴല്‍പണ കേസ്. കണക്കില്ലാത്ത പണത്തിന്‍റെ സ്രോതസ് അറിയാനുള്ള അന്വേഷണം മന്ദഗതിയിലാണ്. 25 ലക്ഷം കവര്‍ന്നുവെന്നാണ് പരാതിപ്പെട്ടത്. മൂന്നരക്കോടിയെന്ന് പിന്നീട് തെളിഞ്ഞു. പൊലീസിനെ കബളിപ്പിക്കാന്‍ നോക്കിയയാള്‍ക്കെതിരെ എന്നിട്ടും കേസെടുക്കുന്നില്ല.

സാധാരണ കുഴല്‍പണ കവര്‍ച്ചാ കേസുപോലെയാണ് പൊലീസ് കൊടകര കേസിനെ കാണുന്നത്. എന്നാല്‍, അതിനപ്പുറം കേസിന് മാനങ്ങളുണ്ട്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബി.ജെ.പിയിലെ രണ്ട് വിഭാഗമാണ് കേസിലുള്‍പ്പെട്ടത്. കേസ് ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിലെത്തി നില്‍ക്കുകയാണ്. എന്നാല്‍, കെ. സുരേന്ദ്രന്‍റെ പേര് പോലും പറയാന്‍ മുഖ്യമന്ത്രി ഇന്ന് തയാറായില്ലെന്നാണ് തന്നെ അത്ഭുതപ്പെടുത്തിയ കാര്യം -വി.ഡി. സതീശന്‍ പറഞ്ഞു.

കള്ളപ്പണത്തിന്‍റെ ചരിത്രത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. സാധാരണ കള്ളപ്പണ കേസിനെ പോലെയാണ് അദ്ദേഹം ഇതിനെ കാണുന്നത്.

സംസ്ഥാന സര്‍ക്കാറിലെ പലര്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അതെല്ലാം പെട്ടെന്ന് നിലച്ചു. ബി.ജെ.പി-സി.പി.എം ഒത്തുകളി ഞങ്ങള്‍ അന്നേ ആരോപിച്ചതാണ്. സര്‍ക്കസിലെ തല്ല് മാത്രമാണ് കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്. ശബ്ദം മാത്രമേയുണ്ടാകുന്നുള്ളൂ.

ഒത്തുതീര്‍പ്പ് നടക്കരുതെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. പണത്തിന്‍റെ സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...