തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും.
വകുപ്പ് മാറ്റമില്ലെന്നും താന്‍ മന്ത്രിയാകാനില്ലെന്നും കോടിയേരി വ്യക്തമാക്കി.
രണ്ടു നേതാക്കള്‍ കാണുന്നതില്‍ രാഷ്ട്രീയമില്ലെന്ന്, ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അധികാരമുള്ളിടത്തേ ലീഗ് നില്ക്കൂ. ഭാവിയെക്കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം മൂലം എതിര്ക്കാനുമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പി ജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകളില്ലെന്നും വ്യക്തമാക്കി. കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല മറിച്ച് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി വിശദീകരിച്ചു.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കര്‍ശനമാക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്ബോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു