കൊടുങ്ങല്ലൂരില്‍ വീട്ടമ്മയെ നടുറോഡില്‍ വെച്ച് വെട്ടുക്കൊലപ്പെടുത്തിയ പ്രതിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് റിന്‍സി എന്ന യുവതിയെ ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിന്‍സി പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സ്കൂട്ടറില്‍ മകളോടൊപ്പം തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിന്‍സിയെ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.
അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ കൈവിരലുകള്‍ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില് കേട്ടാണു നാട്ടുകാര്‍ സംഭവം അറിഞ്ഞത്. റിന്‍സിയുടെ ശരീരത്തില്‍ 30 വേട്ടെറ്റ പാടുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെട്ടിരുന്നു.
റിന്‍സി നടത്തുന്ന തുണിക്കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ റിന്‍സിയുടെ വീട്ടലെത്തി വഴക്കുണ്ടാക്കി. ഇയാള്‍ക്കെതിരെ റിന്‍സി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.