കൊല്ലത്ത് മുകേഷും, കുണ്ടറയില്‍ ജെ. മേഴ്‍സിക്കുട്ടിയമ്മയും തന്നെ മത്സരിക്കും

കൊല്ലത്ത് സി.പി.എം സാധ്യതാ പട്ടികയായി. കൊല്ലം മണ്ഡലത്തിൽ മുകേഷും, കുണ്ടറയിൽ ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തന്നെ മത്സരിക്കും. ചവറയിൽ സുജിത് വിജയനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദേശം. മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ. പി.കെ ജമീല തരൂരിൽ സ്ഥാനാർത്ഥിയായേക്കും. നിർദേശങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

പത്തനംതിട്ട റാന്നിയിൽ രാജു എബ്രാഹാമിന് ഒരവസരം കൂടി നൽകണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു വന്നത്. ആറൻമുളയിൽ വീണാ ജോർജും, കോന്നിയിൽ ജനീഷ് കുമാറും വീണ്ടും മത്സരിക്കും. അടൂർ, തിരുവല്ല സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാർ തന്നെ സ്ഥാനാർത്ഥി ആയാൽ മതിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ നിർദേശമുണ്ട്.

കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിർദേശം. വൈപ്പിൻ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ എസ് ശർമക്ക് പകരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ബി ഷൈനിയുടെ പേരാണ് പരിഗണനയിലുള്ളത്

കൊല്ലം ജില്ലയിൽ സി.പി.ഐ (എം) ഇത്തവണ മത്സരിക്കുന്നത് അഞ്ച് സീറ്റിലാണ്. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗം മത്സരിച്ച ചവറ കൂടി സിപിഎം ഏറ്റെടുത്തു ഇവിടെ പാർട്ടി ചിഹ്നത്തിൽ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ സ്ഥാനാർത്ഥിയാവും. കൊല്ലം മണ്ഡലത്തിൽ എം. മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും.

മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ തന്നെ കുണ്ടറയിൽ മത്സരിയ്ക്കും. സംസ്ഥാന കമ്മിറ്റി മേഴ്‍സികുട്ടിയമ്മയ്ക്ക് ഇളവ് നൽകിയില്ലെങ്കിൽ സജികുമാറിനെയോ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും. കൊട്ടാരക്കരയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലിന്‍റെ പേരിനാണ് മുൻഗണ. സിറ്റിങ്ങ് എംഎൽഎ ഐഷാ പോറ്റിക്ക് ഒരവസരം കൂടി നൽകണമെന്നാണ് കൊട്ടാരക്കര ഏരിയാ കമ്മിറ്റിയുടെ ആവശ്യം. ഈ സാഹചര്യത്തിൽ രണ്ട് പേരുകളിൽ നിന്ന് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയെടുക്കും.

കുന്നത്തൂർ മണ്ഡലം സിപിഐഎം എറ്റെടുക്കില്ല. ഇടതു സ്വതന്ത്രനായി കോവൂർ കുഞ്ഞുമോൻ തന്നെയാവും അഞ്ചാമതും മണ്ഡലത്തിൽ ജനവിധി തേടുക. നാലു തവണ നിയമസഭാംഗമായ ബാലൻ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഡോ.പി കെ ജമീലയെ സിപിഎം തരൂരിൽ പരിഗണിക്കുന്നത്. മൂന്ന് സിറ്റിങ്ങ് എം എൽ എ മാർക്ക് ഒരു അവസരം കൂടി നൽകി കൊണ്ടാണ് സി പി എം കൊല്ലത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പരീക്ഷണങ്ങൾക്ക് ഒരുങ്ങാത്തതിന്‍റെ പ്രധാന്യം കാരണം ഭരണ തുടർച്ച തന്നെ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....