കൊച്ചി: ശമ്ബള പ്രതിസന്ധിയെ തുടര്‍ന്ന് സമരം ചെയ്യുന്ന കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി.
പ്രതിസന്ധി സാഹചര്യത്തിലും ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ്. ജനങ്ങളെക്കുറിച്ച് യൂണിയന് നേതാക്കള്‍ക്ക് അല്പമെങ്കിലും ചിന്ത വേണമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
യൂണിയനുകള്‍ നടത്തുന്ന സമരം ഉടന്‍ നിര്‍ത്തണമെന്നും അല്ലെങ്കില്‍ കോടതി പിന്മാറുകയാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇടക്കാല ഉത്തരവ് എല്ലാം പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയതോടെ സമരം നിര്‍ത്താമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
നിരവധി ജീവനക്കാര്‍ കോടതിക്ക് കത്തെഴുതുന്നുണ്ട്. അവരെക്കുറിച്ച് കോടതിക്ക് വലിയ അഭിമാനമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് ജൂലൈ 11ന് പരിഗണിക്കാന്‍ മാറ്റി.