വടക്കഞ്ചേരി വാഹനാപകടത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി

ടക്കഞ്ചേരി വാഹനാപകടത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി . അപകടം നടന്ന സ്ഥലത്ത് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ടൂറിസ്റ്റ് ബസ് ഇടിച്ചാണ് കെഎസ്‌ആര്‍ടിസി യുടെ നിയന്ത്രണം തെറ്റിയതെന്നും വിശദീകരണം.

അതേസമയം, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആര്‍ടിഒ എന്‍ഫോസ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പാലക്കാട് വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ്സുമ അറസ്റ്റിലായിരുന്നു. അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

അറസ്റ്റിലായ ജോമോനെതിരേ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ജോമോനെ അപകട സ്ഥലത്തെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പും പൂര്‍ത്തിയാക്കി. ബസ്സുടമ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. 13 തവണ അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അരുണ്‍ അവഗണിച്ചു. പ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സംഘം അപകട സ്ഥലത്ത് പരിശോധന നടത്തി.അമിത വേഗതയില്‍ ബസ്സുകള്‍ കടന്നുപോവുന്നതിന്റെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു. അപകടത്തിന് അഞ്ചു സെക്കന്റ് മുമ്ബ് മണിയ്ക്കൂറില്‍ 97.72 കിലോമീറ്റര്‍ വേഗതയിലാണ് ബസുകള്‍ കടന്നുപോയത്.അപകടത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...