തീർത്ഥാടകർക്കായി ആരംഭിച്ച സ്പെഷ്യൽ സർവീസുകളും ലക്ഷ്യം കാണാതായതോടെ കെ എസ് ആർ ടി സിയും പ്രതിസന്ധി ഘട്ടത്തിൽ. ശബരിമല തീർത്ഥാടകരെ ലക്ഷ്യം വെച്ചാണ് സ്പെഷ്യൽ സർവീസുകൾ കെ എസ് ആർ ടി സി ആരംഭിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തിനിടയിൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ സർവീസുകൾ ലക്ഷ്യം കാണാതെ പോവുകയായിരുന്നു. കോവിഡിനെ തുടർന്നുള്ള സന്നിധാനത്തെ കനത്ത നിയന്ത്രണവും സ്പെഷ്യൽ ട്രെയിനുകളുടെ കുറവുമാണ് തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം.
മണ്ഡലപൂജയ്ക്കായി ശബരിമല നടതുറന്നതിന് ശേഷം ഇതുവരെ ആകെ രണ്ട് ബസുകളാണ് പമ്പയ്ക്ക് സർവീസ് നടത്തിയത്. അതേസമയം, മുൻ വർഷങ്ങളിൽ നൂറുകണക്കിന് സ്പെഷ്യൽ ബസുകളാണ് ഈ സമയങ്ങളിൽ ഓടിയിരുന്നത്. കൂടാതെ റെയില്‍വെ സ്റ്റേഷനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളൊരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് കെ.എസ്.ആര്.ടി.സി കോട്ടയം ഡിപ്പോയില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.