രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി.ജലീല്‍. കോണ്‍ഗ്രസിന്റെ സംഘി ഗ്രൂപ്പിന്റെ തലൈവറാണ് ചെന്നിത്തലയെന്നും പരിഹസിച്ചു .
മകന് ഐഎഎസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു . കിട്ടാതായപ്പോള്‍ ഐആര്‍എസില്‍ തൃപ്തിയടഞ്ഞു.
മറ്റൊരു മകന് ഫീസ് കൊടുക്കാനായി ചെന്നിത്തല കൈക്കൂലി വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധുനിയമനം, മാര്‍ക്ക് ദാനം, സ്വര്‍ണക്കടത്ത് ഇങ്ങനെ അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റിക്കാര്‍ഡാണ് കെ.ടി.ജലീലിന്റേത് എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം .