രാജിവെക്കാന്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക്

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം ബുധനാഴ്​ച രാജി സമര്‍പ്പിക്കും. സ്​പീക്കര്‍ക്ക്​ രാജി സമര്‍പ്പിക്കുന്നതിന്​ കരിപ്പൂരില്‍നിന്ന്​ ദല്‍ഹിയിലേക്ക്​ വിമാനത്തില്‍ അദ്ദേഹം യാത്ര തിരിച്ചു. വൈകീട്ട്​ മൂന്ന് ഡല്‍ഹിയിലെത്തുന്ന കുഞ്ഞാലിക്കുട്ടി സ്​പീക്കറുടെ സമയം കിട്ടിയാല്‍ ബുധനാഴ്​ച തന്നെ രാജി സമര്‍പ്പിക്കും. ഇല്ലെങ്കില്‍ വ്യാഴാഴ്​ചയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക.

മലപ്പുറത്തുനിന്നോ വേങ്ങരയില്‍നിന്നോ നിയമസഭയിലേക്ക്​ ജനവിധി തേടും. അദ്ദേഹത്തിന്​ പകരം പാര്‍ലമെന്‍റിലേക്ക്​ മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുസ്​ലിം ലീഗ്​ സീനിയര്‍ വൈസ്​ പ്രസിഡന്‍റ്​​ എം.പി. അബദ്​ുസമദ് സമദാനിക്കാണ് മുന്‍ഗണന. കൂടാതെ മൂന്ന്​ പേരുകള്‍ കൂടി പരിഗണനയിലുണ്ട്​. ഇബ്രാഹിം സുലൈമാന്‍ സേട്ടുവി​െന്‍റ മകന്‍ സിറാജ്​ സേട്ട്, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍, വേങ്ങര എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്നവര്‍. അബ്​ദുസമദ്​ സമദാനിക്കാണ്​ കൂടുതല്‍ സാധ്യത എന്നാണ് അറിയുന്നത്.

പി.വി. അബ്ദുല്‍ വഹാബി​െന്‍റ രാജ്യസഭാഅംഗത്വകാലാവധി ഉടന്‍ കഴിയുമെങ്കിലും അദ്ദേഹം തുടരാനാണ്​ സാധ്യത. നിയമ സഭതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന്​ പറഞ്ഞ്​ കേള്‍ക്കുന്നുണ്ടെങ്കിലും മിക്കവാറും രാജ്യസഭാ അംഗമായി തുടരാനാണ് സാധ്യത.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....