കുന്നത്തുനാട്ടില്‍ വന്‍​ പോളിങ്​, ഇഞ്ചോടിഞ്ച്​ പോരാട്ടം

കൊ​ച്ചി: കി​ഴ​ക്ക​മ്ബ​ലം ട്വ​ന്‍​റി20​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം​കൊ​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​പോ​രാ​ട്ടം മു​റു​കി​യ കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ല്‍ 80 ശ​ത​മാ​നം ക​ട​ന്ന്​​ പോ​ളി​ങ്. 80.79 ശ​ത​മാ​ന​മാ​ണ്​ അ​വ​സാ​നം വ്യ​ക്ത​മാ​കു​ന്ന പോ​ളി​ങ്. ​

വൈ​കീ​ട്ട്​ 6.20 വ​രെ മ​ണ്ഡ​ല​ത്തി​ലെ 79.82 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തി​രു​ന്നു. 2016ലെ ​പോ​ളി​ങ് ശ​ത​മാ​നം 85.63. യു.​ഡി.​എ​ഫി​െന്‍റ സി​റ്റി​ങ്​ എം.​എ​ല്‍.​എ വി.​പി. സ​ജീ​ന്ദ്ര​ന്‍, എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി പി.​വി. ശ്രീ​നി​ജി​ന്‍, ട്വ​ന്‍​റി20​യു​ടെ ഡോ. ​സു​ജി​ത്ത്​ പി. ​സു​രേ​ന്ദ്ര​ന്‍, എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി രേ​ണു സു​രേ​ഷ്, എ​സ്.​ഡി.​പി.​ഐ​യു​ടെ കൃ​ഷ്​​ണ​ന്‍ എ​ര​ഞ്ഞി​ക്ക​ല്‍ എ​ന്നി​വ​രാ​ണ്​ മ​ത്സ​ര രം​ഗ​ത്ത്. ട്വ​ന്‍​റി20 ഒ​ന്നാ​മ​തോ ര​ണ്ടാ​മ​തോ ആ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന്​ മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന വാ​ശി​യി​ലാ​ണ്​ യു.​ഡി.​എ​ഫ്.

വീ​റു​റ്റ പോ​രാ​ട്ട​മാ​ണ്​ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. എ​ട്ട്​ പ​ഞ്ചാ​യ​ത്ത്​ ചേ​ര്‍​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ഐ​ക്ക​ര​നാ​ട്, കി​ഴ​ക്ക​മ്ബ​ലം, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ട്വ​ന്‍​റി20​യ​ു​ടെ ഭ​ര​ണ​ത്തി​ലാ​ണ്.

പൂ​തൃ​ക്ക​യും വാ​ഴ​ക്കു​ള​വും യു.​ഡി.​എ​ഫും തി​രു​വാ​ണി​യൂ​രും വ​ട​വു​കോ​ട്​ പു​ത്ത​ന്‍​കു​രി​ശും എ​ല്‍.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു. 273 പോ​ളി​ങ്​ ബൂ​ത്തു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ എ​ത്തി​ക്കാ​ന്‍ ഇ​രു​മു​ന്ന​ണി​യും ട്വ​ന്‍​റി20​യും രാ​വി​ലെ മു​ത​ല്‍ എ​ല്ലാ​യി​ട​ത്തും ജാ​ഗ്ര​ത പു​ല​ര്‍​ത്തി.

വോ​​ട്ടെ​ടു​പ്പ്​ തു​ട​ങ്ങി ആ​ദ്യ ഒ​രു​മ​ണി​ക്കൂ​റി​ല്‍ 5.34 ശ​ത​മാ​നം പേ​ര്‍ വോ​ട്ടു​ചെ​യ്​​തു. ഉ​ച്ച​ക്ക്​ 12ന്​ 34.32 ​ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തു. ഒ​രു​മ​ണി​യോ​ടെ മ​ണ്ഡ​ല​ത്തി​ലെ 85ാം ന​മ്ബ​ര്‍ ബൂ​ത്താ​യ പ​ട്ടി​മ​റ്റം ജ​മാ​അ​ത്ത് യു.​പി സ്കൂ​ളി​ല്‍ 91.33 ശ​ത​മാ​നം പു​രു​ഷ വോ​ട്ട​ര്‍​മാ​രും 70.60 ശ​ത​മാ​നം സ്​​ത്രീ​ക​ളും വോ​ട്ടു​ചെ​യ്​​തു.

പ്ര​ശ്​​ന​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച ക​ട​യി​രി​പ്പ്​ ഗ​വ. ഹൈ​സ്‌​കൂ​ള്‍, ഐ​രാ​പു​രം സെന്‍റ്​ പോ​ള്‍​സ്​ എ​ല്‍.​പി, കാ​വു​ങ്ങ​പ​റ​മ്ബ്​ മു​ഹി​യു​ദ്ദീ​ന്‍ മ​സ്​​ജി​ദ്​ മ​ദ്​​റ​സ, ചേ​ല​ക്കു​ളം മ​ദ്​​റ​സ​ത്തു​ല്‍ ഉ​ലൂ​മി​ല്ല മ​ദ്​​റ​സ, കു​മ്മ​നോ​ട്​ ഗ​വ. അ​പ്പ​ര്‍ പ്രൈ​മ​റി സ്​​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പോ​ളി​ങ്​ ന​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ 103ാം ബൂ​ത്താ​യ പി​ണ​ര്‍​മു​ണ്ട ഇ​ര്‍​ഷാ​ദു​ല്‍ ഇ​ബാ​ദ് മ​ദ്​​റ​സ​യി​ല്‍ 88.83 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...