മരക്കാറും കുറുപ്പും തിയേറ്ററില്‍ ഇനി പ്രദര്‍ശിപ്പിക്കില്ല

കൊച്ചി: തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ, ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു.

കുറുപ്പ്, മരക്കാര്‍ അറബിക്കടലിലെ സിംഹം എന്നീ സിനിമകളുടെ പ്രദര്‍ശനം ഇന്ന് അവസാനിപ്പിക്കും.

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത കുറുപ്പ് കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച വരുമാനം ലഭിച്ച സിനിമ പൊടുന്നനെ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. നവംബര്‍ 12 നാണ് കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്തത്. മരക്കാര്‍ ഇന്ന് ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കും. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

തിയേറ്ററുകളിലേക്ക് കാണികള്‍ കൂടുതലായി വരുന്ന സമയത്ത് ഒ.ടി.ടിയിലേക്ക് മാറ്റിയതില്‍ അതൃപ്തിയും പ്രതിഷേധവും അറിയിച്ചാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ഫിയോക് തീരുമാനിച്ചത്. നിര്‍ദ്ദേശം തിയേറ്ററുടമകള്‍ക്ക് രേഖാമൂലം നല്‍കിയതായി ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...