തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ടിപ്പര്‍ലോറി ലൈറ്റുകളും കാമറകളും തകര്‍ത്തു. ഇന്നലെ രാത്രി 8.45 ഓടെ പാലക്കാട്-തൃശൂര്‍ ഒന്നാം തുരങ്കത്തിലൂടെ കടന്നുപോയ ടിപ്പര്‍ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഈ ഭാഗം തട്ടി 104 ലൈറ്റുകളാണ് തകര്‍ന്നത്.
കാമറകളും കാമറ സ്റ്റാന്റുകളും തകര്‍ന്നു. 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അപകടം ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ടിപ്പര്‍ നിര്‍ത്തിനോക്കി. ഉയര്‍ന്നുനിന്ന പിന്‍ഭാഗം താഴ്ത്തിവച്ച് ലോറി ഓടിച്ചുപോയി. ശബ്ദംകേട്ട് അധികൃതര്‍ ഇറങ്ങി വന്നപ്പോഴേക്കും ഡ്രൈവര്‍ ലോറിയുയി കടന്നുകളഞ്ഞു.
തുരങ്കത്തിലെ സിസിടിവിയില്‍ ലോറിയുടെ ദൃശ്യം ലഭ്യമാണെങ്കിലും നമ്ബര്‍ വ്യക്തമല്ല. റോഡിലുള്ള സിസിടിവികളില്‍ നിന്നും ലോറി തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
തകര്‍ന്ന ലൈറ്റുകളും കാമറകളും പുനസ്ഥാപിക്കാന്‍ താമസമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നത്.