പ്രതിഷേധങ്ങള്‍ക്ക് വഴങ്ങില്ല; കുറ്റ്യാടി കേരള കോണ്‍ഗ്രസിന് തന്നെ

കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി പി എം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും ജില്ലാ സെക്രട്ടറി പി മോഹനനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതുമായി മുന്നോട്ടുപോകുന്നതാണ് പാര്‍ട്ടി രീതി. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല. ഈ മാസം 14-ന് കുറ്റ്യാടിയില്‍ ഒരു ശക്തിപ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്താനും ഏരിയ കമ്മിറ്റി യോഗം ഐക്യകണ്ഠമായി തീരുമാനിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട കെ പി കുഞ്ഞമ്മദ്കുട്ടിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി തീരുമാനം എടുത്തത്.
കുറ്റ്യാടി മണ്ഡലത്തിലെ ചില ഭാഗങ്ങള്‍ വടകര ഏരിയ കമ്മിറ്റിക്ക് പരിധിയിലും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ വടകര ഏരിയ കമ്മിറ്റി യോഗവും നടക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...