കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം ഇ​ന്ന്​; വ​കു​പ്പ്​ മാ​റ്റ​ങ്ങ​ളു​ണ്ടാ​വും

കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കാ​നു​ള്ള ച​ര്‍​ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, വി​ദേ​ശ​കാ​ര്യം, വാ​ര്‍​ത്ത​വി​നി​മ​യം, ആ​രോ​ഗ്യം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ സ​ബാ​ഹ്​ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​കു​മെ​ന്നാ​ണ്​ വി​വ​രം. കു​വൈ​ത്തിൻറെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ബാ​ഹ്​ കു​ടും​ബ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​വു​ന്ന​ത്.

അ​തി​ന്​ മാ​റ്റ​മു​ണ്ടാ​യേ​ക്കും. ആ​ഭ്യ​ന്ത​രം ഒ​ഴി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​ന​സ്​ അ​ല്‍ സാ​ലി​ഹ് പ​​ക്ഷേ​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത്​ തു​ട​രും. കാ​ബി​ന​റ്റ്​ കാ​ര്യ​ത്തിൻറെ ചു​മ​ത​ല​യാ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​വു​ക. ര​ണ്ട്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​ണു​ണ്ടാ​വു​ക. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​​ലെ വ​നി​ത അം​ഗ​​ങ്ങ​ളാ​യ മ​ര്‍​യം അ​ഖീ​ല്‍, ഡോ. ​റ​ന അ​ല്‍ ഫാ​രി​സ്​ എ​ന്നി​വ​ര്‍ തു​ട​രും. കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ശൈ​ഖ്​ അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​സൂ​ര്‍ അ​സ്സ​ബാ​ഹ്, ഡോ. ​അ​ഹ്​​മ​ദ്​ അ​ല്‍ നാ​സ​ര്‍ അ​സ്സ​ബാ​ഹ്, ഡോ. ​​ബാ​സി​ല്‍ അ​സ്സ​ബാ​ഹ്, അ​ന​സ്​ അ​ല്‍ സാ​ലി​ഹ്, ഡോ. ​ഫ​ഹ​ദ്​ അ​ല്‍ അ​ഫാ​സി, മ​ര്‍​യം അ​ഖീ​ല്‍, ഖാ​ലി​ദ്​ അ​ല്‍ റൗ​ദാ​ന്‍, ഡോ. ​സൗ​ദ്​ അ​ല്‍ ഹ​ര്‍​ബി, വ​ലീ​ദ്​ അ​ല്‍ ജാ​സിം, മു​ബാ​റ​ക്​ അ​ല്‍ ഹ​രീ​സ്, ഡോ. ​ഖാ​ലി​ദ്​ അ​ല്‍ ഫാ​ദി​ല്‍, ഡോ. ​റ​ന അ​ല്‍ ഫാ​രി​സ്​ എ​ന്നീ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ള്‍ തു​ട​ര്‍​ന്നേ​ക്കും.

ചി​ല​ര്‍​ക്ക്​ വ​കു​പ്പ്​ മാ​റ്റ​മു​ണ്ടാ​വും. ചി​ല മ​ന്ത്രി​മാ​ര്‍ പു​റ​ത്തു​പോ​വേ​ണ്ടി​വ​രും. പ്ര​തി​പ​ക്ഷ എം.​പി​മാ​ര്‍​ക്ക്​ മു​ന്‍​തൂ​ക്ക​മു​ള്ള പാ​ര്‍​ല​മെന്‍റ്​ നി​ല​വി​ല്‍​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും പ്രാ​പ്​​ത​രാ​യ​വ​രെ ഉ​ള്‍​പ്പെ​​ടു​ത്തി കു​റ്റ​മ​റ്റ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ശ്ര​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച മ​ന്ത്രി​മാ​ര്‍ അ​മീ​ര്‍ ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​ന്​ മു​ന്നി​ലെ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പാ​ര്‍​ല​മെന്‍റിൻറെ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​നം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...