സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികള്‍

ര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍കരണം നടപ്പിലാക്കാന്‍ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതല്‍ സ്വദേശിവല്‍കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്വദേശിവല്‍കരണ നടപടികള്‍ക്കു വേഗം കൂട്ടിക്കൊണ്ട് സമ്ബൂര്‍ണ്ണ സ്വദേശിവല്‍കരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം സമയം നല്‍കും. പിന്നീട് സ്വദേശികള്‍ എത്തുന്ന മുറക്ക് വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തും. നിലവില്‍ കുവൈത്തിലുള്ള നാലു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരില്‍ ഇരുപതു ശതമാനവും വിദേശികളാണ്. നിയമം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...