പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുമായി കെ വി തോമസ്. കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെവി തോമസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടി എന്ത് തന്നെയായാലും അത് പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോയെന്ന കാര്യം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ”കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം” എന്ന വിഷയത്തിള്ള സെമിനാറില്‍ പങ്കെടുക്കാനാണ് കെവി തോമസ് എത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസ് ആശയങ്ങളാണ് പ്രസംഗിക്കുകയെന്നും കെ.വി.തോമസ് പറഞ്ഞു. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പമാണ് അദ്ദേഹം വേദി പങ്കിടുക.
ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി.തോമസിന് വന്‍സ്വീകരണമാണ് സിപിഎം നല്‍കിയത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും ചുവന്ന ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഷാൾ ചുവപ്പാണെങ്കിലും സൗഹൃദം വെച്ചാണ് തന്നെ ഷാൾ അണിയിച്ചതെന്നായിരുന്നു കെ വി തോമസിന്റെ വിശദീകരണം.
ഇതിനിടെ സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെ സമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയും ഉടന്‍