എന്‍സിപിയിലേക്കുള്ള ക്ഷണം നിരസിച്ച് കെ വി തോമസ്. സൗഹൃദത്തിന്റെ പേരിലാണ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്നും എന്നാൽ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ തുടരാനാണ് തീരുമാനമെന്നുമാണ് കെ വി തോമസ് പറയുന്നത്. എന്‍സിപിയിലേക്ക് പോകുന്നത് താന്‍ ആലോപിച്ചിട്ട് പോലുമില്ലെന്ന് കെ വി തോമസ് പറഞ്ഞു. ഇടതു മുന്നണിക്കൊപ്പം തന്നെ തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്നാണ് കെ വി തോമസ് സൂചിപ്പിക്കുന്നത്. ജീവിതരീതിയില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്. തൃക്കാക്കരയില്‍ ജോ ജോസഫ് തന്നെ വിജയിക്കുമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കൾ കെ.വി. തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കെവി തോമസുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കെവി തോമസും ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സന്ദർശനം ഒരു സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. എന്നാൽ കെവി തോമസ് ഞങ്ങളുമായി സഹകരിക്കുന്നതിന് താത്പര്യപ്പെട്ടാൽ പാർട്ടി സ്വാഗതം ചെയ്യുമെന്നും ഇപ്പോൾ ചർച്ചകൾ നടത്തിട്ടില്ലെന്നും പവാർ പറഞ്ഞിരുന്നു.