മത്സ്യ തൊഴിലാളികളോടുള്ള ക്രൂര സമീപനമാണ് ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ പുറത്തുവന്നതെന്നും ഇടത് സർക്കാരിനെ കടലിന്റെ മക്കൾ കടലിൽ എറിയുമെന്നും ഉമ്മൻ ചാണ്ടി. മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കുന്ന സർക്കാരിന്റെ ജനദ്രോഹ നയം പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചത് കേരളത്തെ അപമാനിക്കാനല്ല. തെറ്റ് കണ്ടുപിടിച്ചത് കുറ്റമായാണ് മുഖ്യമന്ത്രിയുടെ ആരോപണമെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുത്ത കരാറാണ് കേരളത്തിന് അപമാനമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കരാർ പിൻവലിച്ചത് ഔദാര്യമല്ലെന്നും പിടിച്ച് നിൽക്കാനുള്ള സർക്കാരിന്റെ പരിശ്രമമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മത്സ്യ തൊഴിലാളികൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയ സർക്കാരാണ് പിണറായിയുടേത്. ഈ സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാർ ബി.പി.എൽ വിഭാഗത്തിന് സൗജന്യ അരി നൽകിയപ്പോൾ ഇടത് സർക്കാർ ആ അരിക്ക് 2 രൂപ കൈകാര്യ ചാർജ് ഏർപ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.