കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്റെ റഫീഖ് മരക്കാർ 62 വോട്ടിന് ജയിച്ചു. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ വിജയം. ഇവിടെ
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ലീഗും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. കളമശ്ശേരിയില്‍ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ ജയത്തോടെ നഗരസഭാ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം കോൺഗ്രസിനകത്ത് തന്നെയുള്ള തൊഴുത്തിൽ കുത്ത് കാരണമാണ് താൻ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന് 37 ആം വാർഡിലെ യു. ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സമീൽ ആരോപിച്ചു.