2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന, നിലവിലെ എംഎൽഎ വിപി സജീന്ദ്രനെ കുല്സിത മാർഗത്തിലൂടെ വിജയിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും മാതൃഭൂമി ലേഖികയും ആയിരുന്ന ശ്രീമതി ലേബി സജീന്ദ്രൻ, പൗലോസ് പെരുവ എന്നയാളുമായി നടത്തിയ ഓഡിയോ സംഭാഷണം പുറത്തായിരുന്നു. കോൺഗ്രസ്സ് പാർട്ടിയിലെ പല നേതാക്കന്മാരെ കുറിച്ചും ആ ഓഡിയോ ക്ലിപ്പിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ വിവാദങ്ങൾക്കാണ് അന്ന് ആ ഓഡിയോ സംഭാഷണം വഴിവെച്ചത്.
കോൺഗ്രസ്സ് പാർട്ടി കൊള്ളില്ലാത്ത പാർട്ടിയാണെന്ന് പോലും ശ്രീമതി ലേബി സജീന്ദ്രൻ അതിൽ പറയുന്നുണ്ട്. ഇതിനെ തുടർന്ന് കോൺഗ്രസ്സിൽ അന്നുണ്ടായ രോക്ഷം മറിക്കടക്കുന്നതിനായി ആത്മഹത്യ ശ്രമം നടത്തിയ ശ്രീമതി ലേബി സജീന്ദ്രൻ എറണാകളും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചു എന്നുമായിരുന്നു അന്നത്തെ പ്രചരണം. ലേബിയെ പ്രതിയാക്കി മരട് പോലീസ് അന്ന് ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ ലേബിയുടെ ആത്മഹത്യ ശ്രമം തന്റെ ഭർത്താവിന് നേരെ കോൺഗ്രസ്സിൽ നിന്ന് വന്ന എതിർപ്പുകളെ മറിക്കടക്കുന്നതിന് വേണ്ടിയുള്ള നാടകം ആയിരുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനേഴാം തിയതി ഫേസ്ബുക്ക് ലൈവിലൂടെ ലേബി തന്നെ താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും അതൊരു നാടകം അല്ലായിരുന്നുവെന്നും പറയുകയുണ്ടായി. അതേസമയം പോലീസ് കൊടുത്ത കുറ്റപത്രത്തിൽ പറയുന്നത് പോലെ താൻ ഒരുതരത്തിലും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ടുള്ള ലേബിയുടെ ജാമ്യാപേക്ഷയുടെ രേഖകൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ലേബി ജാമ്യാപേക്ഷ നൽകിയത്.
കോടതിയിൽ ലേബി സജീന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ…
താൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന
ലേബിയുടെ എഫ്ബി പോസ്റ്റ്….
https://www.facebook.com/leby.sajeendran/posts/3122510041177492
കുന്നത്തുനാട് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിപി സജീന്ദ്രൻ എംഎൽഎയും ട്വന്റി 20 യും നടത്തിയ ഒത്തുകളി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. കുന്നത്തുനാട്ടിലെ കോൺഗ്രസ്സ് വോട്ടുകൾ ട്വന്റി 20 യ്ക്ക് മരിക്കാനായിരുന്നു എംഎൽഎ യുടെ നീക്കം. ഇതിന്റെ ഭാഗമായി കോൺഗ്രസ്സ് വാർഡ്തല യോഗങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്ന ചാണ്ടിഉമ്മനെ എംഎൽഎ ഇടപ്പെട്ട് വിലക്കി. ഇത് സംബന്ധിച്ചുള്ള ഫോൺ സംഭാഷണം പുറത്തായതോടെ കോൺഗ്രസിനകത്തും പൊതുസമൂഹത്തിനിടയിലും എംഎൽഎക്കെതിരെ പരോക്ഷമായ എതിർപ്പുകൾ ഉയരുമ്പോഴാണ് ഭാര്യ ലേബി സജീന്ദ്രൻ്റെ അടിസ്ഥാനരഹിതമായ വാദങ്ങളുടെ നിചസ്ഥിതിയും പുറത്തായിരിക്കുന്നത്.